സെന്റ് പീറ്റേഴ്സ് ബസിലിക്ക അൾത്താര അശുദ്ധമാക്കാൻ ശ്രമം
Monday, October 13, 2025 1:42 AM IST
വത്തിക്കാൻസിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താര മൂത്രമൊഴിച്ച് അശുദ്ധമാക്കാൻ ശ്രമം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദൗർഭാഗ്യകരമായ സംഭവം അരങ്ങേറിയത്. രാവിലെ ഒന്പതിന് വിശുദ്ധ കുർബാനയർപ്പണം നടക്കുന്നതിനിടെ ഒരു പുരുഷൻ അൾത്താരയിലേക്കു നടന്നുകയറി വിശുദ്ധ വസ്തുക്കൾ അശുദ്ധമാക്കുകയായിരുന്നു.
ഉടൻതന്നെ ഇടപെട്ട വത്തിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ലെയോ പതിനാലാമൻ മാർപാപ്പ ഞെട്ടൽ പ്രകടിപ്പിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.