മാഡ്രിഡിൽ കെട്ടിടം തകർന്ന് നാലു മരണം
Thursday, October 9, 2025 12:13 AM IST
മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിൽ ആറുനില കെട്ടിടം തകർന്ന് നാലു പേർ മരിച്ചു. അറുപതു വർഷം പഴക്കമുള്ള കെട്ടിടം ഹോട്ടലായി പുതുക്കിപ്പണിയവേയാണ് അപകടമുണ്ടായത്.
ഇക്വഡോർ, മാലി, ഗ്വിനിയ-കൊണാക്രി സ്വദേശികളായ മൂന്നു തൊഴിലാളികളും ഒരു വനിതയുമാണു മരിച്ചത്.