റഷ്യൻ ആക്രമണത്തിൽ വലിയ നാശം
Monday, October 6, 2025 3:03 AM IST
കീവ്: റഷ്യൻ സേന യുക്രെയ്നിൽ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ന്റെ ഊർജവിതരണ സംവിധാനങ്ങൾക്കു വലിയതോതിൽ നാശനഷ്ടമുണ്ടായി. പോളിഷ് അതിർത്തിയോടു ചേർന്ന ലുവീവിലെ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായതി.
ലുവീവ് നഗരത്തിന്റെ പാതി മേഖലയിലും വൈദ്യുതി ഇല്ലാതായി. സാപ്പോറിഷ്യ നഗരത്തിലും വൈദ്യുതി വിതരണം തകരാറിലായി. 50 മിസൈലുകളും 500 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. റഷ്യൻ ഡ്രോണുകൾ വ്യോമാതിർത്തി ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനായി പോളണ്ട് യുദ്ധവിമാനങ്ങൾ വിന്യസിച്ചു.