എത്യോപ്യയിൽ നിർമാണത്തിലിരുന്ന പള്ളി തകർന്ന് 30 മരണം
Friday, October 3, 2025 1:24 AM IST
ആഡിസ് അബാബ: വടക്കൻ എത്യോപ്യയിൽ നിർമാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം തകർന്നുവീണ് 30 പേർ മരിച്ചു. ആംഹാര പ്രവിശ്യയിലെ ആരേർടി മറിയം ഓർത്തഡോക്സ് പള്ളിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളാഘോഷത്തിനെത്തിയവരാണ് അപകടത്തിൽ പ്പെട്ടത്. ഇരുനൂറിലേറെ പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.