എനിക്ക് നൊബേൽ നിഷേധിച്ചാൽ അമേരിക്കയെ അപമാനിക്കുന്നതിനു തുല്യം: ട്രംപ്
Friday, October 3, 2025 1:24 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ ഡിസി: ആഗോളതലത്തിൽ ഏഴ് സംഘർഷങ്ങൾ അവസാനിപ്പിച്ച തനിക്ക് നൊബേൽ സമ്മാനം നിഷേധിച്ചാൽ അത് അമേരിക്കയെ അപമാനിക്കുന്നതിനു തുല്യമാണെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരോട് സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
“ഗാസയിലെ സംഘർഷം അവസാനിപ്പിക്കാനുള്ള പദ്ധതി വിജയമായാൽ, താൻ പരിഹരിച്ച സംഘർഷങ്ങളുടെ എണ്ണം എട്ടായി ഉയരും. നിങ്ങൾക്ക് നൊബേൽ സമ്മാനം ലഭിക്കുമോ? ഒരിക്കലുമില്ല. ഒരു ചുക്കും ചെയ്യാത്ത ഒരാൾക്കാവും അവർ അത് കൊടുക്കുക. സംഘർഷങ്ങൾ ട്രംപ് പരിഹരിച്ചതെങ്ങനെയെന്നും ട്രംപിന്റെ മനസിനെക്കുറിച്ചും പുസ്തകമെഴുതുന്ന ഒരാൾക്കു സമ്മാനം ലഭിക്കും. പക്ഷേ, അത് രാജ്യത്തോടു കാട്ടുന്ന അപമാനനമായിരിക്കും. എനിക്ക് വേണ്ട. പക്ഷേ, എന്റെ രാജ്യത്തിന് അതു കിട്ടണം’’-ട്രംപ് കൂട്ടിച്ചേർത്തു.