ജർമനിയിൽ ആക്രമണത്തിനു പദ്ധതിയിട്ട ഹമാസ് ഭീകരർ അറസ്റ്റിൽ
Friday, October 3, 2025 1:24 AM IST
ബെർലിൻ: ജർമനിയിലെ ജൂത/ഇസ്രേലി സ്ഥാപനങ്ങൾക്കു മേൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഹമാസ് അംഗങ്ങളെന്ന് സംശയിക്കുന്ന മൂന്ന് പേർ അറസ്റ്റിലായി. കുറച്ചുകാലമായി ആയുധങ്ങൾ ശേഖരിക്കാൻ ഇവർ ശ്രമിച്ചുവരികയായിരുന്നുവെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ആരോപിച്ചു.