ബാലിക മാനഭംഗത്തിന് ഇരയായതിൽ പ്രതിഷേധം; ബംഗ്ലാദേശിൽ മൂന്നു പേർ കൊല്ലപ്പെട്ടു
Monday, September 29, 2025 11:19 PM IST
ധാക്ക: ഗോത്രവിഭാഗത്തിൽപ്പെട്ട എട്ടാംക്ലാസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതിനെത്തുടർന്ന് തെക്കുപടിഞ്ഞാറൻ ബംഗ്ലാദേശിലെ ഖാഗ്രചാരി പ്രദേശത്തുണ്ടായ അക്രമസംഭവങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. പ്രദേശത്തെ ഗോത്രവിഭാഗങ്ങളും ബംഗാളി കുടിയേറ്റക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.
ഒരാഴ്ച മുന്പ് ട്യൂഷനു പോയ കുട്ടിയെ അർധരാത്രി അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ബംഗാളി കൗമാരക്കാരൻ അറസ്റ്റിലായതിനു പിന്നാലെയാണ് ഗോത്രവിഭാഗക്കാർ പ്രതിഷേധം ആരംഭിച്ചത്.
പോലീസിനെ സഹായിക്കാൻ സൈന്യത്ത ഇറക്കിയെങ്കിലും അക്രമ സംഭവങ്ങൾ അവസാനിച്ചില്ല. ഖാഗ്രചാരി ജില്ലാ ആസ്ഥാനത്തും പ്രാന്തപ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല.
മൂന്നു പേരുടെയും മരണം വെടിയേറ്റാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഇവർ ബംഗാളികളാണോ ഗോത്രവിഭാഗക്കാരാണോ എന്നു വ്യക്തമാക്കിയിട്ടില്ല.