യെമനിൽ ഇസ്രേലി ആക്രമണം
Friday, September 26, 2025 11:20 PM IST
ടെൽ അവീവ്: യെമനിലെ ഹൂതി വിമതകേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. ഹൂതികളുടെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെയാണ് ആക്രമിച്ചത്.
അതേസമയം, ജനവാസ കേന്ദ്രങ്ങൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടതായി ഹൂതികൾ പറഞ്ഞു.
ഏതാനും ദിവസങ്ങൾക്കു മുന്പ് ഇസ്രയേലിലെ ഐലാത് നഗരത്തിലുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിൽ 22 പേർക്കു പരിക്കേറ്റിരുന്നു.