അഞ്ചാമത്തെ എസ്-400 വ്യോമപ്രതിരോധ സംവിധാനം അടുത്ത വർഷം ഇന്ത്യയിലെത്തും
Tuesday, September 23, 2025 2:03 AM IST
മോസ്കോ: റഷ്യയിൽനിന്നുള്ള അഞ്ചാമത്തെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം (ട്രയംഫ്) അടുത്ത വർഷം ഇന്ത്യയിലെത്തും. റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ആണ് ഇക്കാര്യം അഞ്ചു എസ്-400ന് 2018ലാണ് ഇന്ത്യ റഷ്യയുമായി കരാറിലെത്തിയത്.
543 കോടി ഡോളറിന്റേതായിരുന്നു (40,000 കോടി രൂപ) കരാർ. നാല് എസ്-400 ഇതുവരെ ഇന്ത്യയിലെത്തി.
ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിക്കിടെ ഇന്ത്യക്ക് ഏറെ പ്രയോജനം ചെയ്തതാണ് എസ്-400 വ്യോമ പ്രതിരോധ സംവിധാനം. കൂടുതൽ എസ്-400 വാങ്ങാൻ ഇന്ത്യ താത്പര്യമറിയിച്ചിട്ടുണ്ട്.