കലാപം: നേപ്പാളിൽ അന്വേഷണസമിതി
Monday, September 22, 2025 1:40 AM IST
കാഠ്മണ്ഡു: ജെൻ സി കലാപത്തെക്കുറിച്ച് അന്വേഷണം നടത്താൻ നേപ്പാളിലെ ഇടക്കാല സർക്കാർ മൂന്നംഗ അന്വേഷണ സമിതി രൂപവത്കരിച്ചു.
മുൻസുപ്രീംകോടതി ജഡ്ജി ഗൗരി ബഹാദൂർ കർക്കി തലവനായ സമിതിയിൽ മുൻ അഡീഷണൽ ഇൻസ്പെക്ടർ ജനറൽ ബിജ്ഞാൻ റാൻ ശർമ, നിയമ വിദഗ്ധൻ ബിശേശ്വർ പ്രസാദ് ഭണ്ഡാരി എന്നിവർ അംഗങ്ങളാണ്. മൂന്നു മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. സെപ്റ്റംബർ എട്ട്, ഒന്പത് തീയതികളുണ്ടായ ജെൻ സി കലാപത്തിൽ 72 പേരാണു കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു.