മയക്കുമരുന്ന് ബോട്ട് തകർത്തു
Saturday, September 20, 2025 11:25 PM IST
വാഷിംഗ്ടൺ ഡിസി: മയക്കുമരുന്നു സംഘങ്ങളെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
അന്താരാഷ്ട്ര സമുദ്രമേഖലയിലൂടെ നീങ്ങുകയായിരുന്ന ബോട്ടാണ് ആക്രമിച്ചത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് നാർക്കോതീവ്രവാദികൾ കൊല്ലപ്പെട്ടെന്നും ട്രംപിന്റെ അറിയിപ്പിൽ പറയുന്നു.
തെക്കനമേരിക്ക, കരീബിയൻ സമുദ്രമേഖലയുടെ ചുമതലയുള്ള അമേരിക്കൻ സേനാ വിഭാഗമാണ് ആക്രമണം നടത്തിയത്.
ബോട്ടിൽ മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന മൂന്നാമത്തെ ആക്രമണം ആണിത്. മുന്‍പത്തെ ആക്രമണങ്ങളിൽ വെനസ്വേലക്കാരായ 14 പേർ കൊല്ലപ്പെട്ടിരുന്നു.