സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍
Saturday, September 20, 2025 11:25 PM IST
കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് 10,280 രൂപയും പവന് 82,240 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,684 ഡോളറിലാണ്. രൂപയുടെ വിനിമയ നിരക്ക് 88.12 ആയി.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണവിലയിൽ നേരിയ കുറവ് വന്നതിനുശേഷം വീണ്ടും ഉയരുകയാണ്. പലിശനിരക്ക് കുറയ്ക്കുന്നതിനുമുമ്പ് ട്രോയ് ഔണ്‍സിന് 3,698 ഡോളര്‍ വരെ പോയതിനുശേഷം 3,627 ഡോളര്‍ വരെ താഴ്ന്നിരുന്നു. ഓണ്‍ലൈന്‍ നിക്ഷേപകര്‍ ലാഭമെടുത്തതാണു വില കുറയാന്‍ കാരണം. എന്നാല്‍, ഏതു വിലയ്ക്കും നിക്ഷേപകര്‍ ട്രേഡിംഗ് നടത്തുന്നതാണ് വില കൂടുതല്‍ കുറയാതിരുന്നത്.
സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ചെറിയ തിരുത്തലുകള്‍ വന്നില്ലെങ്കില്‍ അടുത്തയാഴ്ചയോടെ വീണ്ടും ഉയരങ്ങളിലേക്കുതന്നെ പോകുമെന്ന സൂചനകളാണ് പുറത്തുവരുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അബ്ദുള്‍ നാസര്‍ പറഞ്ഞു.