ജിഎസ്ടി ആനുകൂല്യം പൂര്‍ണമായി നല്കി മികച്ച ഓഫറുകള്‍ ഒരുക്കി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്
Saturday, September 20, 2025 11:25 PM IST
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകള്‍ പൂര്‍ണമായി ഉപഭോക്താക്കള്‍ക്കു നല്കി ഗൃഹോപകരണങ്ങള്‍ക്ക് മികച്ച ഓഫറുമായി പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്. ഉത്പന്നങ്ങള്‍ക്ക് ഓണം ഓഫറില്‍ നല്കിയ അതേ ഡിസ്കൗണ്ടിനു പുറമെ ജിഎസ്ടി വിലക്കിഴിവിന്റെ അധിക ലാഭവും ഉപഭോക്താക്കൾക്കു ലഭിക്കും.
ബിഗ് സ്ക്രീന്‍ എല്‍ഇഡി ടിവികള്‍ക്ക് 10,000 രൂപ വരെയും എസികള്‍ക്ക് 5000 രൂപ വരെയും ഡിഷ് വാഷറുകള്‍ക്ക് 6000 രൂപ വരെയും അധിക വിലക്കുറവ് ലഭിക്കും. കൂടാതെ, ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ക്ക് 2000 രൂപ വരെയും അടുക്കള ഉപകരണങ്ങള്‍ക്ക് 710 ശതമാനം വരെയും അധിക ഡിസ്കൗണ്ട് നല്‍കുന്നുണ്ട്.
കൂടാതെ പിട്ടാപ്പിള്ളില്നിന്നു പര്‍ച്ചേസ് ചെയ്യുന്ന 2025 ഭാഗ്യശാലികള്‍ക്ക് ഗൃഹോപകരണങ്ങൾ, സ്വര്‍ണനാണയങ്ങള്‍, റിസോര്‍ട്ട് വെക്കേഷനുകള്‍, ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങിയ സമ്മാനങ്ങളും നല്‍കും. വിവിധ ബാങ്കുകളും ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ചു കസ്റ്റമേഴ്സിന് 25,000 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് ഒരുക്കിയിട്ടുണ്ട്.
പ്രമുഖ ബ്രാന്‍ഡുകളുടെയും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഈസി ഇഎംഐ ഓപ്ഷനില്‍ മികച്ച ഡിസ്കൗണ്ടുകളോടെയും ഓഫറുകളോടെയും ഓണം സ്കീമിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.
ആപ്പിള്‍ ഐഫോണ്‍ 17 സീരീസ് മികച്ച ഓഫറുകളോടെ പിട്ടാപ്പിള്ളില്നിന്നു സ്വന്തമാക്കാം. എസികള്‍ക്ക് 6000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഫ്രീ ഇന്സ്റ്റളേഷന് സര്‍വീസും പിട്ടാപ്പിള്ളില്‍ ലഭ്യമാണ്.