കുറഞ്ഞ പലിശനിരക്കില്‍ സ്വർണവായ്പയുമായി ഐസിഎല്‍ ഫിന്‍കോര്‍പ്
Saturday, September 20, 2025 11:25 PM IST
കൊച്ചി: കുറഞ്ഞ വാര്‍ഷിക പലിശനിരക്കില്‍ സ്വർണവായ്പ ലഭ്യമാക്കി പ്രമുഖ നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളിലൊന്നായ ഐസിഎല്‍ ഫിന്‍കോര്‍പ്.
ഇഎംഐ സ്കീം ബേസിസ് പ്രകാരം ഒമ്പത് ശതമാനം പലിശനിരക്കിലാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ഗോള്‍ഡ് ലോണ്‍ ലഭ്യമാക്കിയിട്ടുള്ളത്.
100 രൂപയ്ക്ക് വെറും 75 പൈസ എന്ന ആകര്‍ഷകമായ പ്രതിമാസ പലിശയിലാണ് ഇതു നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ടോള്‍ഫ്രീ നമ്പറായ 1800 31 333 53 ല്‍ ബന്ധപ്പെടുക.
രാജ്യത്തുടനീളം 300ലധികം ശാഖകളിലായി 35 ലക്ഷം സംതൃപ്തരായ ഉപഭോക്താക്കളാണ് ഐസിഎലിനുള്ളത്. തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഐസിഎല്‍ ഫിന്‍കോര്‍പ് എല്ലാ സംസ്ഥാനങ്ങളിലും വിവിധ ബ്രാഞ്ചുകള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനം ആംഭിച്ചിട്ടുണ്ട്.