മൈജി ഫ്യൂച്ചർ എപിക് ഷോറൂം തൊണ്ടയാട്ട് പ്രവർത്തനമാരംഭിച്ചു
Saturday, September 20, 2025 11:25 PM IST
കോഴിക്കോട്: കോഴിക്കോടിന് ഏറ്റവും വലിയ കളക്ഷനും ലൈവ് എക്സ്പീരിയൻസും ഒരുക്കി കേരളത്തിലെ ഏറ്റവും വലിയ എപിക് ഫ്യൂച്ചർ ഷോറൂമുമായി മൈജി.
കോഴിക്കോട് തൊണ്ടയാട് ആരംഭിച്ച എപിക് ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ്, മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ എ.കെ. ഷാജി, സിനിമാതാരങ്ങളായ മഞ്ജുവാര്യർ, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
സാധാരണ ഷോപ്പിംഗിൽനിന്നു വ്യത്യസ്തമായി ഷോറൂമിൽ ഓരോ ഉത്പന്നവും എക്സ്പീരിയൻസ് ചെയ്ത് ഷോപ്പിംഗ് നടത്താൻ കഴിയുന്ന മറ്റൊരിടത്തുമില്ലാത്ത സൗകര്യമാണ് കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ ടെക്നോളജിയുടെയും, ഗ്ലോബൽ ബ്രാൻഡുകളുടെയും ഏറ്റവും വലിയ കളക്ഷനുകളുള്ള ഒരു അൾട്ടിമേറ്റ് എക്സ്പീരിയൻസ് ഹബായിട്ടാണ് ഈ എപിക് ഷോറൂം എത്തിയിരിക്കുന്നത്.
എക്സ്ട്രാ ഓർഡിനറി അനുഭവം സമ്മാനിച്ചുകൊണ്ട് ഭാവിയിൽ കേരളത്തിലെ മറ്റു ജില്ലകളിലേക്കും എപിക് ഷോറൂമുകളുമായി മൈജി എത്തുമെന്ന് മൈജി ചെയർമാൻ എ.കെ. ഷാജി പറഞ്ഞു. എപിക് ഷോറൂമിന്റെ ഉദ്ഘാടനത്തിനൊപ്പം ‘മൈജി ഓണം മാസ് ഓണം സീസൺ 3’ യുടെ ഏഴാമത്തെ നറുക്കെടുപ്പും നടന്നു.