ആദ്യ പിജിഡിഎം ബാച്ചിന്റെ പ്രവേശനോത്സവവുമായി മുത്തൂറ്റ് ബിസിനസ് സ്കൂള്‍
Saturday, September 20, 2025 11:25 PM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച മുത്തൂറ്റ് ബിസിനസ് സ്കൂളിന്റെ ആദ്യ പിജിഡിഎം ബാച്ചിന്റെ പ്രവേശനോത്സവം നടന്നു.
ഡോ. ശശി തരൂര്‍ ഉദ്ഘാടനം ചെയ്ത സ്കൂളില്‍ റഷ്യയില്‍നിന്നുള്ള ഏഴു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 24 വിദ്യാര്‍ഥികളാണു പ്രവേശനം നേടിയത്. അഡ്മിഷന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ പ്രീ-പിജിഡിഎം ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കി. അവര്‍ക്ക് മുത്തൂറ്റ് ഗ്രൂപ്പിനുള്ളില്‍ നിരവധി പ്രീ-പ്ലേസ്മെന്റ് ഓഫറുകള്‍ ലഭിച്ചു.
ചടങ്ങില്‍ എംബിഎസ് സ്ഥാപക ഡയറക്ടര്‍ ഡോ. ആനന്ദ് അഗര്‍വാള്‍, പ്രഫ. സുശാന്ത് സക്ലാനി എന്നിവര്‍ പ്രസംഗിച്ചു.
തെരഞ്ഞെടുത്ത മേഖലകളില്‍ മികവ് പുലര്‍ത്തുന്ന പ്രഫഷണലുകളുടെ തലമുറയെ വളര്‍ത്തിയെടുക്കുകയെന്നതാണ് എംബിഎസിന്റെ ലക്ഷ്യമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.
മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും സിഒഒയുമായ ബിജിമോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ നിക്ഷേപത്തിന്റെ 65 ശതമാനത്തോളം വിദ്യാഭ്യാസത്തിനാണു മാറ്റിവച്ചിരിക്കുന്നത്.