സെബിയുടെ ക്ലീൻ ചിറ്റ്; ഗൗതം അദാനിയുടെ ആസ്തിയിൽ വൻ കുതിപ്പ്
Saturday, September 20, 2025 11:25 PM IST
മുംബൈ: ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട ക്രമക്കേട് ആരോപണങ്ങളിൽ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനും സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ കുത്തനെ ഉയർന്നു.
ഒരു ദിവസംകൊണ്ട് ഓഹരികളിലുണ്ടായ കുതിപ്പിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തിയിലും വൻ വർധനയാണുണ്ടായത്.
ഗൗതം അദാനിയുടെ ആസ്തി ഉയർന്നു
അദാനി ഗ്രൂപ്പിന്റെ വിപണി മൂലധനത്തിലെ ഈ വർധനയിൽ അദാനി ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും അദാനി ഗ്രൂപ്പ് കന്പനികളുടെ ഉടമയുമായ ഗൗതം അദാനിയുടെ ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 299 കോടി രൂപ വർധനയ്ക്കു കാരണമായി. അദാനി ഗ്രൂപ്പ് കന്പനികളുടെ പ്രൊമോട്ടർ എന്ന നിലയിൽ ഗൗതം അദാനിക്ക് നേരിട്ടുള്ളതും അല്ലാത്തതുമായ ഓഹരികളുണ്ട്.