പോർച്ചുഗൽ പലസ്തീനെ അംഗീകരിക്കും
Saturday, September 20, 2025 11:25 PM IST
ലിസ്ബൺ: പലസ്തീന്റെ രാഷ്ട്രപദവി ഇന്ന് അംഗീകരിക്കുമെന്ന് പോർച്ചുഗൽ അറിയിച്ചു. ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ പാശ്ചാത്യ ശക്തികൾ തുടരുന്ന സമ്മർദ തന്ത്രങ്ങളുടെ ഭാഗമാണിത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന യുഎൻ പൊതുസമ്മേളനത്തിൽ ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൽ പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്നുണ്ട്.
പാശ്ചാത്യശക്തികളുടെ നീക്കം ഹമാസ് ഭീകരർക്കുള്ള സമ്മാനമാണെന്നാണ് ഇസ്രയേൽ പ്രതികരിച്ചിരിക്കുന്നത്.