ആണവ വിഷയം ഉപേക്ഷിച്ചാൽ അമേരിക്കയുമായി ചർച്ചയാകാം: കിം
Monday, September 22, 2025 11:31 PM IST
പ്യോഗ്യാംഗ്: ആണവനിരായുധീകരണം എന്ന ആവശ്യം ഉപേക്ഷിക്കാമെങ്കിൽ അമേരിക്കയുമായി ചർച്ചയാകാമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
ഉപരോധങ്ങൾ നീക്കിക്കിട്ടാനായി ഉത്തരകൊറിയ അണ്വായുധങ്ങൾ ഉപേക്ഷിക്കില്ല. യുഎസ് പ്രസിഡന്റ് ട്രംപുമായി മുന്പ് നടത്തിയ കൂടിക്കാഴ്കചൾ മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണകൊറിയയിലെ പുതിയ ഭരണകൂടം ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് കിം ഇക്കാര്യം പറഞ്ഞത്. ഉത്തരകൊറിയയുമായുള്ള ചർച്ചയ്ക്ക് അമേരിക്ക മുൻകൈ എടുക്കണമെന്നു ദക്ഷിണകൊറിയ ആവശ്യപ്പെടുന്നു. ഉത്തരകൊറിയ വർഷം 15 മുതൽ 20 വരെ അണ്വായുധങ്ങൾ നിർമിക്കുന്നതായി ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് പറഞ്ഞിരുന്നു.
ജനുവരിയിൽ വീണ്ടും അമേരിക്കൻ പ്രസിഡന്റായ ഡ്രംപിന്റെ പേര് കിം പൊതുവേദിയിൽ പരാമർശിക്കുന്നത് ഇതാദ്യമാണ്.