കാനഡയിൽ ഖലിസ്ഥാൻ ഭീകരൻ അറസ്റ്റിൽ
Monday, September 22, 2025 11:31 PM IST
ഒട്ടാവ: ഖലിസ്ഥാൻ ഭീകരവാദി ഇന്ദർജീത് സിംഗ് ഗോസാലിനെ (36) കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു.
അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിക്ക് ഫോർ ജസ്റ്റീസ് എന്ന ഖലിസ്ഥാൻ പ്രസ്ഥാനത്തിന്റെ നേതാവ് ഗുർപന്ത്വന്ത് സിംഗ് പന്നൂനിന്റെ വലംകൈയാണ് ഇയാൾ. സിക്ക് ഫോർ ജസ്റ്റീസിന്റെ കാനഡയിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത് ഗോസാൽ ആണ്.
ഇന്ത്യയും കാനഡയും ബന്ധം മെച്ചപ്പെടുത്താൻ ധാരണയായി ദിവസങ്ങൾക്കകമാണ് ഗോസാലിന്റെ അറസ്റ്റ്. തോക്ക് കൈവശംവച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റെന്ന് സൂചനയുണ്ട്.