റഷ്യൻ അനുകൂലികളെ ലക്ഷ്യമിട്ട് മോൾഡോവയിൽ റെയ്ഡ്
Monday, September 22, 2025 11:31 PM IST
ചിഷിനോ: സുപ്രധാന പാർലമെന്റ് തെരഞ്ഞെടുപ്പിനു ദിവസങ്ങൾ അവശേഷിക്കുന്ന മോൾഡോവയിൽ റഷ്യൻ പിന്തുണയുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വൻ റെയ്ഡ്. നൂറോളം വ്യക്തികളുമായി ബന്ധപ്പെട്ട് 250 സ്ഥലങ്ങളിൽ പരിശോധന നടന്നു.
വ്യാജപ്രചാരണം, വോട്ട് വാങ്ങൽ, കലാപം തുടങ്ങിയവയിലുടെ മോൾഡോവയിൽ അസ്ഥിരത വിതയ്ക്കാൻ റഷ്യൻ സേന നടത്തുന്ന ശ്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായിട്ടായിരുന്ന് റെയ്ഡെന്നു മോൾഡോവൻ സർക്കാർ അറിയിച്ചു.
മോൾഡോവയിലെ റഷ്യാ അനുകൂല പേട്രിയോട്ടിക് ബ്ലോക് പാർട്ടിയെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡ് എന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഞായറാഴ്ചത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പേട്രിയോട്ടിക് ബ്ലോക്കും യൂറോപ്യൻ അനുകൂല ആക്ഷൻ ആൻഡ് സോളിഡാരിറ്റി പാർട്ടിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.