ഡ്രോൺ ആക്രമണം; ഇസ്രയേലിൽ 20 പേർക്കു പരിക്ക്
Thursday, September 25, 2025 3:14 AM IST
ജറുസലെം: യെമനിൽനിന്ന് ഇസ്രയേലിലെ തെക്കൻ നഗരമായ എലിയാത്തിലേക്ക് ഡ്രോൺ ആക്രമണം. 20 പേർക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഹൂതി വിമതർ ഇസ്രയേലിലേക്ക് നിരന്തരം ഡ്രോൺ ആക്രമണം നടത്താറുണ്ട്.