ഡാളസിൽ വെടിവയ്പ്; ഒരു മരണം
Thursday, September 25, 2025 3:14 AM IST
ടെക്സസ്: യുഎസിലെ ഡാളസിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഓഫീസിലുണ്ടായ (ഐസിഇ) വെടിവയ്പിൽ മൂന്ന് പേർക്കു പരിക്കേറ്റു. അക്രമി സ്വയം നിറയൊഴിച്ച് മരിച്ചു.
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ഐസിഇ ഓഫീസിൽ വെടിവയ്പുണ്ടായത്.