സൗദി ഗ്രാൻഡ് മുഫ്തി അന്തരിച്ചു
Wednesday, September 24, 2025 12:32 AM IST
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിലിന്റെ തലവനുമായ ഷെയ്ഖ് അബ്ദുൾ അസീസ് ബിൻ അബ്ദുള്ള അൽ ഷെയ്ഖ് (82) അന്തരിച്ചു.
ഇന്നലെ പുലർച്ചെയായിരുന്നു മരണമെന്നു സൗദി റോയൽ കോർട്ട് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. റിയാദിലുള്ള ഇമാം തുർക്കി ബിൻ അബ്ദുള്ള മസ്ജിദിൽ ഇന്നലെ കബറടക്കം നടന്നു.
രാജ്യത്തെ അത്യുന്നത മതപദവിയായ ഗ്രാൻഡ് മുഫ്തി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് 1999ലാണ്.