ഡ്രോൺ ആക്രമണം: കോപ്പൻഹേഗൻ വിമാനത്താവളം അടച്ചു
Wednesday, September 24, 2025 12:32 AM IST
കോപ്പൻഹേഗൻ: ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിലെ വിമാനത്താവളം അടച്ചു.
വ്യോമഗതാഗതം പൂർണമായും നിർത്തിവച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു വിമാനത്താവളപരിസരത്ത് ഡ്രോണുകൾ പതിച്ചത്. ഡെന്മാർക്കിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഗുരുതരമായ ആക്രമണമാണു നടന്നതെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ പറഞ്ഞു.
വിമാനത്താവളത്തിന് സമീപം രണ്ടോ മൂന്നോ ഡ്രോണുകൾ കണ്ടെത്തിയതിനെത്തുടർന്ന് സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു. പിന്നാലെ ഇവിടെയിറങ്ങേണ്ട അന്പതോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ആക്രമണത്തിനു പിന്നിൽ റഷ്യയാകാമെന്നു ഫ്രെഡറിക്സൺ ആരോപിച്ചു. എന്നാൽ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപണം നിഷേധിച്ചു.