ഇന്ത്യ അടുത്ത വ്യാപാര പങ്കാളി: മാർക്കോ റൂബിയോ
Thursday, September 25, 2025 3:14 AM IST
ന്യൂയോർക്ക്: അമേരിക്കയുടെ ഏറ്റവുമടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
യുക്രെയ്ൻ യുദ്ധത്തിനെതിരായ നടപടികളുടെ ഭാഗമായാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് അധികതീരുവ പ്രസിഡന്റ് ട്രംപ് ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റൂബിയോയുടെ പ്രതികരണം. പുടിനെതിരായ നടപടികളിൽനിന്നു പിന്നാക്കംപോയ ട്രംപ്റഷ്യൻ നേതാവിന് ഇനി എത്രസമയംകൂടി നൽകുമെന്ന ചോദ്യത്തിന്, ഇന്ത്യക്ക് അധിക തീരുവ ചുമത്തിയ കാര്യം റൂബിയോ ചൂണ്ടിക്കാട്ടി.
ഇന്ത്യ അടുത്ത വ്യാപാര പങ്കാളിയാണ്. എന്നാൽ റഷ്യൻ എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തി- റൂബിയോ പറഞ്ഞു. ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിയോടനുബന്ധിച്ച് റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.