ഖത്തറിനോടു മാപ്പു പറഞ്ഞ് നെതന്യാഹു
Tuesday, September 30, 2025 2:02 AM IST
ജറൂസലേം: ഖത്തറിലെ ദോഹയിൽ നടത്തിയ ആക്രമണത്തിൽ മാപ്പു പറഞ്ഞ് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്കെത്തിയ നെതന്യാഹു വൈറ്റ് ഹൗസിൽനിന്നു ഖത്തർ പ്രധാനമന്ത്രി ഷേഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനിയെ ടെലിഫോണിൽ വിളിച്ചാണ് മാപ്പു പറഞ്ഞത്.
ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിൽ മാപ്പു ചോദിച്ച നെതന്യാഹു, ഖത്തറി പോലീസുകാരൻ കൊല്ലപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു.