വെടിനിർത്തൽ സാധ്യമാക്കിയത് ട്രംപ് ആണെന്ന് പാക് പ്രധാനമന്ത്രി
Saturday, September 27, 2025 3:01 AM IST
വാഷിംഗ്ടൺ ഡിസി: യുഎന്നിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പുകഴ്ത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.
ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ സാധ്യമാക്കിയത് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടൽ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് ഷരീഫ് പ്രസ്താവിച്ചത്.
യുദ്ധത്തിൽ വിജയിച്ചത് പാക്കിസ്ഥാനാണെന്നും ഷരീഫ് അവകാശപ്പെട്ടു. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് അന്പതോളം പ്രാവശ്യം ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്.
ഇന്നലെ ഷഹബാസ് ഷരീഫും പാക് കരസേനാ മേധാവി അസിം മുനീറും വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
ഭീകരയ്ക്കെതിരേ യോജിച്ചുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചർച്ച. ആറു വർഷത്തിനിടെ ആദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തുന്നത്.