കീവിൽ റഷ്യൻ മിസൈൽ ശരവർഷം; നാലു മരണം
Monday, September 29, 2025 12:54 AM IST
കീവ്: യുക്രെയ്ന് നേർക്ക് റഷ്യയുടെ ഡ്രോൺ, മിസൈൽ വർഷം. ഇന്നലെ രാത്രി തലസ്ഥാനമായ കീവിൽ നടന്ന ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം കീവിൽ 21 പേരുടെ മരണത്തിനിടയാക്കിയ വ്യോമാക്രമണത്തിനു ശേഷമുള്ള വലിയ ആക്രമണമായിരുന്നിത്. കീവിലെ സിവിലിയൻ മേഖലയിൽ നടന്ന ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായി കീവ് സിറ്റി അഡ്മിനിസ്ട്രേഷൻ മേധാവി തൈമൂർ ടകാചെങ്കോ പറഞ്ഞു.