നോർത്ത് കരോളിനയിൽ വെടിവയ്പ്; മൂന്നു പേർ മരിച്ചു
Monday, September 29, 2025 12:54 AM IST
നോർത്ത് കരോളിന: യുഎസിലെ നോർത്ത് കരോളിനയിൽ വെടിവയ്പിൽ മൂന്നു പേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു.
കടൽത്തീരത്തുള്ള ബാറിലെ ആൾക്കൂട്ടത്തിനു നേർക്ക് ബോട്ടിലെത്തിയ അക്രമിയാണ് വെടിയുതിർത്തത്. തുറമുഖപട്ടണമായ സൗത്ത് പോർട്ടിൽ പ്രശസ്തമായ കടൽത്തീര ബാറുകളും റെസ്റ്റോറന്റുകളുമുള്ള ഭാഗത്ത് ഇന്നലെ രാത്രി 9.30ഓടെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തിനു ശേഷം ബോട്ടിൽ രക്ഷപ്പെട്ട പ്രതിയെ കോസ്റ്റ് ഗാർഡ് പിടികൂടി.