നസറുള്ളയെ അനുസ്മരിച്ച് ഹിസ്ബുള്ള അനുയായികൾ
Saturday, September 27, 2025 11:08 PM IST
ബെയ്റൂട്ട്: ലബനനിലെ ഹിസ് ബുള്ള ഭീകരസംഘടനയുടെ തലവനായിരുന്ന ഹസൻ നസറു ള്ള വധിക്കപ്പെട്ടതിന്റെ ഒന്നാം വാർഷികം ഇന്നലെ ആചരിച്ചു. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികളുണ്ടായി.
ഇസ്രയേലിനെതിരേ പോരാടാൻ ഇറാൻ രൂപവത്കരിച്ച ഹിസ്ബുള്ളയെ മൂന്നു പതിറ്റാണ്ട് നയിച്ച നസറുള്ളയെ ഇസ്രേലി സേന 2024 സെപ്റ്റംബർ 27ന് ബെയ്റൂട്ടിൽ ബോംബാക്രമണത്തിൽ വധിക്കുകയായിരുന്നു.
നസറുള്ളയുടെ പിൻഗാമിയാകുമെന്നു കരുതിയ ഹാഷിം സെഫിയുദ്ദീൻ ഒരാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെട്ടു. തുർന്ന് ഇസ്രേലി സേനയുടെ ആക്രമണങ്ങളിൽ ഹിസ്ബുള്ള ദുർബലമാവുകയും ചെയ്തു. ഇസ്രേലി ആക്രമണങ്ങളിൽ മുന്നൂറു കുട്ടികളടക്കം നാലായിരത്തിലധികം പേരാണ് ലബനനിൽ കൊല്ലപ്പെട്ടത്.