സെലൻസ്കിയുടെ മനോനില തെറ്റിയെന്ന് ഹംഗറി
Saturday, September 27, 2025 11:08 PM IST
ബുഡാപെസ്റ്റ്: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ മനോനില തെറ്റിയെന്ന് ഹംഗേറിയൻ സർക്കാർ. ചാരപ്രവർത്തനത്തിനായി യുക്രെയ്ന്റെ ആകാശത്തു പ്രത്യക്ഷപ്പെട്ട ഡ്രോണുകൾ വന്നത് ഹംഗറിയിൽനിന്നായിരിക്കാം എന്ന് സെലൻസ്കി പറഞ്ഞതാണു കാരണം.
ഹംഗേറിയൻ അതിർത്തിയിൽ വിചിത്രമായ സംഭവങ്ങളാണു നടക്കുന്നതെന്നും ഡ്രോണുകൾ വീണ്ടും യുക്രെയ്ന്റെ വ്യോമാതിർത്തി ലംഘിച്ചാൽ ഉചിതമായ നടപടികളെടുക്കുമെന്നും സെലൻസ്കി പറഞ്ഞിരുന്നു.
സെലൻസ്കി ഇല്ലാത്ത വസ്തുക്കൾ കാണാൻ തുടങ്ങിയെന്നാണു ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റർ പ്രതികരിച്ചത്.
ഹംഗറി യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമാണെങ്കിലും റഷ്യൻ ഭരണകൂടവുമായി നല്ല അടുപ്പത്തിലാണ്.