ന്യൂ​​യോ​​ർ​​ക്ക്: വി​​ദേ​​ശ​​ത്തു നി​​ർ​​മി​​ക്കു​​ന്ന സി​​നി​​മ​​ക​​ൾ​​ക്ക് 100 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. ത​​ന്‍റെ സ​​മൂ​​ഹ​​മാ​​ധ്യ​​മ പ്ലാ​​റ്റ്ഫോ​​മാ​​യ ട്രൂ​​ത്ത് സോ​​ഷ്യ​​ലി​​ലൂ​​ടെ​​യാ​​ണ് ട്രം​​പ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

“ഒ​​രു കു​​ഞ്ഞി​​ന്‍റെ കൈ​​യി​​ൽ​​നി​​ന്നു മി​​ഠാ​​യി മോ​​ഷ്ടി​​ക്കു​​ന്ന​​തു​​പോ​​ലെ മ​​റ്റു രാ​​ജ്യ​​ങ്ങ​​ൾ അ​​മേ​​രി​​ക്ക​​യു​​ടെ സി​​നി​​മാ വ്യ​​വ​​സാ​​യ​​ത്തെ ത​​ട്ടി​​യെ​​ടു​​ത്തു’’-​​ട്രം​​പ് കു​​റ്റ​​പ്പെ​​ടു​​ത്തി. അ​​മേ​​രി​​ക്ക​​യ്ക്കു പു​​റ​​ത്തു നി​​ർ​​മി​​ക്കു​​ന്ന സി​​നി​​മ​​ക​​ൾ​​ക്ക് 100 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്ത​​മെ​​ന്ന് മേ​​യി​​ൽ ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു.


ഇ​​ന്ത്യ​​ൻ സി​​നി​​മ​​ക​​ൾ​​ക്ക് അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​ന്ത്യ​​ൻ​​ വം​​ശ​​ജ​​ർ​​ക്കി​​ട​​യി​​ൽ ഏ​​റെ ജ​​ന​​പ്രീ​​തി​​യു​​ണ്ട്. ട്രം​​പി​​ന്‍റെ തീ​​രു​​മാ​​നം ഹോ​​ളി​​വു​​ഡ് സി​​നി​​മ​​യ്ക്കും ദോ​​ഷം ചെ​​യ്യു​​മെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്ത​​ൽ. ബ്രാ​​ൻ​​ഡ്, പേ​​റ്റ​​ന്‍റ​​ഡ് മ​​രു​​ന്നു​​ക​​ൾ​​ക്ക് ട്രം​​പ് ക​​ഴി​​ഞ്ഞ​​യാ​​ഴ്ച 100 ശ​​ത​​മാ​​നം തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​ത് നാ​​ളെ നി​​ല​​വി​​ൽ വ​​രും.