ബിഷ്ണോയ് ഗാംഗിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തി കാനഡ
Monday, September 29, 2025 11:19 PM IST
ഒട്ടാവ: ലോറൻസ് ബിഷ്ണോയി ഗാംഗിനെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തി കാനഡ. കൊലപാതകം, ഭീഷണിപ്പെടുത്തി പണംതട്ടൽ, ആയുധ-മയക്കുമരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധി നേടിയവരാണ് ബിഷ്ണോയി ഗാംഗ്.
ഭീകരപട്ടികയിൽ ഉൾപ്പെട്ട സംഘടനയുടെ സ്വത്തുക്കൾ മരിവിപ്പിക്കാനോ കണ്ടുകെട്ടാനോ കനേഡിയൻ സർക്കാരിനു കഴിയും.