താലിബാൻ കസ്റ്റഡിയിൽനിന്ന് യുഎസ് പൗരൻ മോചിതനായി
Monday, September 29, 2025 11:19 PM IST
ദോഹ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഒന്പതു മാസം തടവിലിട്ട അമേരിക്കൻ പൗരൻ അമീർ അമീറി മോചിതനായി. ഖത്തറാണ് ഇതിനു മധ്യസ്ഥത വഹിച്ചതെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽനിന്നു ഖത്തറിലെത്തിയ അമീർ അമീറി തുടർന്ന് അമേരിക്കയിലേക്കു പോയി.
ഈ വർഷം താലിബാൻ മോചിപ്പിക്കുന്ന അഞ്ചാമത്തെ അമേരിക്കക്കാരനാണ് അമീറി. ഇയാളെ എന്തിനാണു തടവിലിട്ടതെന്നു താലിബാൻ വ്യക്തമാക്കിയിട്ടില്ല.