പാക് അധിനിവേശ കാഷ്മീരിൽ പ്രക്ഷോഭം തുടരുന്നു
Tuesday, September 30, 2025 11:42 PM IST
ഇസ്ലാമാബാദ്: പാക് അധിനിവേശ കാഷ്മീരിൽ സർക്കാരിനെതിരേയുള്ള പ്രക്ഷോഭം തുടരുന്നു. ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ക്രോക്കറി കടയുടമയാണ് വെടിവയ്പിൽ കൊല്ലപ്പെട്ടത്.
സമാധാനപരമായി നടന്ന റാലിക്കു നേർക്ക് പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു ജമ്മു കാഷ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎഎസി)യാണ് പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നത്.
പ്രക്ഷോഭത്തെ നേരിടാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി.