ഗാസയുടെ സമാധാനത്തിനു ട്രംപിന്റെ പ്ലാൻ; അംഗീകരിച്ച് ഇസ്രയേൽ
Tuesday, September 30, 2025 11:42 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ്ഹൗസിൽ സംയുക്ത വാർത്താ സമ്മേളനത്തിൽ നെതന്യാഹുവാണു പ്രഖ്യാപനം നടത്തിയത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും പലസ്തീൻ പ്രദേശത്ത് ട്രംപ് നേതൃത്വം നൽകുന്ന മുൻ ബ്രട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറെ ഉൾപ്പെടുത്തിയുള്ള ഇടക്കാല ഭരണസമിതി സ്ഥാപിക്കുന്നതുൾപ്പെടെ 20 ഇന സമാധാന പദ്ധതിയാണു ട്രംപ് അവതരിപ്പിച്ചത്.
ഹമാസിനെ നിരായുധീകരിക്കുക ഇസ്രയേലിന് ഭീഷണിയാകാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും കരാറിലുണ്ട്. ഹമാസ് സമാധാന കരാർ അംഗീകരിച്ചില്ലെങ്കിൽ, ഇസ്രയേൽ നടപടികൾക്ക് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ കരാറിന് വളരെ അടുത്തെത്തിയെന്ന് ട്രംപ് പറഞ്ഞു. വെടിനിർത്തൽ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നതായും ട്രംപ് അറിയിച്ചു. പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളുടെ നിലപാടിനെ അവിവേകമെന്ന് ട്രംപ് വിമർശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ ഇരുവരും തയാറായില്ല.
ഹമാസ് സമാധാന കരാർ നിരസിക്കുകയോ അംഗീകരിച്ച ശേഷം അട്ടിമറിക്കുകയോ ചെയ്താൽ ഇസ്രയേൽ തങ്ങളുടെ പണി പൂർത്തിയാക്കുമെന്ന് നെതന്യാഹു പറഞ്ഞു. സമാധ പദ്ധതിയെ അധിനിവേശ വെസ്റ്റ് ബാങ്കിലെ സർക്കാർ സ്വാഗതം ചെയ്തു.
പദ്ധതിയിലെ നിർദേശങ്ങൾ നടപ്പാക്കുമെന്നും അവർ അറിയിച്ചു. ഖത്തർ പ്രധാനമന്ത്രിയും ഈജിപ്ത് ഇന്റലിജൻസ് മേധാവിയും ട്രംപിന്റെ നിർദേശം ഹമാസിനു മുന്നിൽ അവതരിപ്പിച്ചു.
പദ്ധതി സംബന്ധിച്ച് സംഘടനയ്ക്കുള്ളിലും മറ്റ് പലസ്തീൻ സംഘടനകളുമായും ചർച്ചചെയ്ത ശേഷം പ്രതികരിക്കാമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. എന്നാൽ പദ്ധതി ഹമാസ് അംഗീകരിക്കുമോയെന്നും എപ്പോൾ പ്രതികരണം ഉണ്ടാകുമെന്നും വ്യക്തതയില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നിബന്ധന ഹമാസിന്റെ സമ്പൂർണ നിരായുധീകരണവും കീഴടങ്ങലുമാണ്.
നേരത്തേ, ഡോണൾഡ് ട്രംപുമായുള്ള ചർച്ചയ്ക്കിടെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയെ ഫോണിൽ വിളിച്ച് നെതന്യാഹു ക്ഷമാപണം നടത്തിയിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ആക്രമണം നടത്തിയ സംഭവത്തിലാണ് ക്ഷമാപണം നടത്തിയ്.
പദ്ധതി സ്വാഗതം ചെയ്ത് അറബ്-മുസ്ലിം രാജ്യങ്ങൾ
ദുബായി: ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് അറബ് രാജ്യങ്ങൾ. എട്ട് അറബ്-മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ് പദ്ധതിക്കു പിന്തുണ പ്രഖ്യാപിച്ചത്. ജോർദാൻ, ഖത്തർ, യുഎഇ, ഇന്തോനേഷ്യ, പാക്കിസ്ഥാൻ, തുർക്കി, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സമാധാന പദ്ധതിയെ സ്വാഗതം ചെയ്തു.
സമാധാന പദ്ധതിയെ സ്വാഗതം ചെയ്യുന്നതായി എട്ട് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും സംയുക്തപ്രസ്താവനയിൽ പറഞ്ഞു.
സമാധാന പദ്ധതിയിലെ പ്രധാന നിർദേശങ്ങൾ
►ഗാസ, അയൽക്കാർക്ക് ഭീഷണിയില്ലാത്ത തീവ്രവാദവിമുക്ത മേഖലയായിരിക്കും.
►നിർദേശം ഇരുവിഭാഗവും അംഗീകരിക്കുകയാണെങ്കിൽ യുദ്ധം ഉടനടി അവസാനിപ്പിക്കും.
►ബന്ദികളുടെ മോചനത്തിനായി ഇസ്രയേൽ സൈന്യം നിർദിഷ്ട മേഖലയിലേക്കു പിൻവാ
ങ്ങും.
►ഇസ്രയേൽ പരസ്യമായി കരാർ അംഗീകരിച്ച് 72 മണിക്കൂറിനുള്ളിൽ ജീവിച്ചിരിക്കുന്നവരും മ
രിച്ചതുമായ ബന്ദികളെ ഹമാസ് വിട്ടുനൽകണം.
►250 ജീവപര്യന്തം തടവുകാരെയും, 2023 ഒക്ടോബർ ഏഴിന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാ
സക്കാരെയും ഇസ്രയേൽ മോചിപ്പിക്കും.
►കരാർ അംഗീകരിച്ചാലുടൻ, ഗാസ മുനമ്പിലേക്ക് സഹായം അയയ്ക്കും.
►ആരെയും ഗാസ വിടാൻ നിർബന്ധിക്കില്ല.
►ഗാസയെ സൈനികവിമുക്തമാക്കും.
►ഗാസാ ഭരണത്തിന് താത്കാലിക സമിതിയെ നിയോഗിക്കും.
►‘ബോർഡ് ഓഫ് പീസ്’ എന്ന പുതിയ അന്താരാഷ്ട്ര ഇടക്കാല സമിതിയുടെ മേൽനോട്ടത്തി
ലായിരിക്കും ഇത് പ്രവർത്തിക്കുക.
►ട്രംപ് ഈ ഇടക്കാല സമിതിക്ക് നേതൃത്വം നൽകും.
►മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ ഉൾപ്പെടുന്ന സമിതിയിലെ മറ്റ് അംഗങ്ങളെയും
രാഷ്ട്രത്തലവന്മാരെയും പിന്നീട് പ്രഖ്യാപിക്കും.