റഷ്യൻ ആക്രമണം; യുക്രെയ്നിൽ ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു
Tuesday, September 30, 2025 11:42 PM IST
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി മേഖലയിൽ റഷ്യൻ ഡ്രോണ്‍ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ടു.
ദന്പതികളും ആറും നാലും വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ചെർനിച്നിയ ഗ്രാമത്തിലെ പാർപ്പിടസമുച്ചയത്തിലാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്.
റഷ്യ തൊടുത്ത 65 ഡ്രോണുകളിൽ 45 എണ്ണം യുക്രെയ്ൻ തകർത്തു. 19 ഡ്രോണുകൾ ആറിടത്ത് നാശനഷ്ടമുണ്ടാക്കി. ആക്രമണം സംബന്ധിച്ച് റഷ്യ പ്രതികരിച്ചില്ല. യുക്രെയ്ൻ തൊടുത്ത 81 ഡ്രോണുകൾ നശിപ്പിച്ചെന്ന് റഷ്യൻ സൈന്യം പറഞ്ഞു.