മോ​​സ്കോ: റ​​ഷ്യ​​ൻ പ്ര​​സി​​ഡ​​ന്‍റ് വ്ലാ​​ദി​​മി​​ർ പു​​ടി​​ൻ ഡി​​സം​​ബ​​റി​​ൽ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ക്കും. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യു​​ള്ള വാ​​ർ​​ഷി​​ക ഉ​​ച്ച​​കോ​​ടി​​ക്കാ​​ണ് പു​​ടി​​ൻ എ​​ത്തു​​ന്ന​​ത്. ക്രെം​​ലി​​ൻ വ​​ക്താ​​വ് ദി​​മി​​ത്രി പെ​​സ്കോ​​വ് ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തി​​നു മു​​ന്പ് 2021ലാ​​ണ് പു​​ടി​​ൻ ഇ​​ന്ത്യ സ​​ന്ദ​​ർ​​ശി​​ച്ച​​ത്. 2024 ജൂ​​ലൈ​​യി​​ൽ വാ​​ർ​​ഷി​​ക ഉ​​ച്ച​​കോ‌‌​​ടി​​ക്കാ​​യി ന​​രേ​​ന്ദ്ര മോ​​ദി റ​​ഷ്യ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു.