അമേരിക്കയിൽ സാമ്പത്തിക പ്രതിസന്ധി!
Friday, October 3, 2025 1:24 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ആരോഗ്യ ഇന്‍ഷ്വറന്‍സ് സബ്സിഡിയെച്ചൊല്ലി സെനറ്റിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ പാർട്ടിയും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്കു കാരണമായത്. തർക്കത്തെത്തുടർന്ന് സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ വിവിധ മേഖലകളിൽ ഷട്ട്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. ഷട്ട്ഡൗൺ കുറച്ചു ദിവസങ്ങൾകൂടി നീണ്ടാൽ ആളുകളെ പിരിച്ചുവിടേണ്ടിവരുമെന്ന് ജെ.ഡി. വാൻസ് പറഞ്ഞു.