ഫിലിപ്പീൻസിൽ ഭൂകന്പം; 69 മരണം
Friday, October 3, 2025 1:24 AM IST
ബോഗോ: മധ്യ ഫിലിപ്പീൻസിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വൻ ഭൂകന്പത്തിൽ 69 പേർ മരിച്ചു. ഇരുന്നൂറിലേറെ പേർക്കു പരിക്കേറ്റു. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും തകർന്നു. സെബു പ്രവിശ്യയിലെ ബോഗോ നഗരത്തിലും സമീപപ്രദേശങ്ങളിലുമാണു ഭൂകന്പം നാശം വിതച്ചത്. ബോഗോ നഗരത്തിലേറെ കൂടുതൽ മരണമുണ്ടായത്.
തുടർച്ചയായ മഴയും തകർന്ന റോഡുകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ ദൗത്യസംഘം തെരച്ചിൽ നടത്തിവരികയാണ്.