വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾദിനം ദേശീയ അവധിയാക്കാൻ ഇറ്റലി
Friday, October 3, 2025 1:24 AM IST
റോം: ഇറ്റലിയുടെ മധ്യസ്ഥരിലൊരാളായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾദിനമായ ഒക്ടോബർ നാല് ദേശീയ അവധിദിനമായി പുനഃസ്ഥാപിക്കാന്‍ നടപടികളുമായി സർക്കാർ. ഇതുസംബന്ധിച്ച ബില്ലിന്മേൽ കഴിഞ്ഞദിവസം പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 247 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ രണ്ടുപേർ മാത്രമാണ് എതിർത്തത്.
നിയമനിര്‍മാണത്തിനുള്ള നിർദേശം അടുത്തദിവസം സെനറ്റിന്റെ അംഗീകാരത്തിനായി അയയ്ക്കും. സെനറ്റും അംഗീകാരം നൽകുന്നതോടെ അടുത്ത വർഷം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. പാർലമെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ജോർജിയ മെലോണി, വിശുദ്ധ ഫ്രാൻസിസ് അസീസി എല്ലാ ഇറ്റലിക്കാർക്കും പ്രിയപ്പെട്ട വിശുദ്ധനാണെന്നും അനുസ്മരിച്ചു.
വര്‍ഷങ്ങളായി വിശുദ്ധന്റെ തിരുനാള്‍ ദിനം ഇറ്റലിയിൽ ദേശീയ അവധിയായിരുന്നു. എന്നാൽ 1977ൽ അതു നിർത്തലാക്കപ്പെട്ടു.