ലക്സംബർഗിൽ പുതിയ ഗ്രാന്റ് ഡ്യൂക്ക്
Saturday, October 4, 2025 12:30 AM IST
ലക്സംബർഗ് സിറ്റി: യൂറോപ്പിന്റെ മധ്യഭാഗത്തുള്ള കുഞ്ഞൻ രാജ്യമായ ലക്സംബർഗിലെ ഗ്രാൻഡ് ഡ്യൂക്ക് ഹെന്റി (70) മകൻ ഗ്വില്ലമിനുവേണ്ടി സ്ഥാനത്യാഗം ചെയ്തു.
നാല്പത്തിമൂന്നുകാരനായ ഗ്വില്ലം ഇന്നലെത്തന്നെ പുതിയ ഗ്രാൻഡ് ഡ്യൂക്കായി സ്ഥാനമേറ്റു. നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളിലെ രാജകുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ലക്സംബെർഗിന്റെ രാഷ്ട്രപതികൂടിയായ ഗ്രാൻഡ് ഡ്യൂക്കിന് പരിമിതമായ അധികാരങ്ങളേയുള്ളൂ. 25 വർഷത്തിനു ശേഷമാണ് ഹെൻറി അധികാരം ഒഴിഞ്ഞത്.