വാഹനാപകടം: ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു
Saturday, October 4, 2025 12:30 AM IST
ലണ്ടൻ: ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു. ഗ്രോസെത്തോയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം.
മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശികളാണ് മരിച്ചത്. ഏഷ്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച ബസും വാനും കൂട്ടിയിടിക്കുകയായിരുന്നു. കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർക്കു പരിക്കേറ്റു.