അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സി​​ന് എ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ര​​ണ്ടാം​​ദി​​നം ഇ​​ന്ത്യ​​യു​​ടെ സെ​​ഞ്ചു​​റി മേ​​ളം. മൂ​​ന്നു ബാ​​റ്റ​​ര്‍​മാ​​ര്‍ ഇ​​ന്ന​​ലെ സെ​​ഞ്ചു​​റി നേ​​ടി​​യ​​തോ​​ടെ ര​​ണ്ടാം​​ദി​​നം അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 448 റ​​ണ്‍​സ് എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ല്‍ ഇ​​ന്ത്യ ക്രീ​​സ് വി​​ട്ടു. വി​​ന്‍​ഡീ​​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് 162ല്‍ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

അ​​ഞ്ച് വി​​ക്ക​​റ്റ് കൈ​​യി​​ല്‍ ഇ​​രി​​ക്കേ ഇ​​ന്ത്യ​​ക്ക് 286 റ​​ണ്‍​സി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡാ​​യി. നി​​ല​​വി​​ലെ സ്ഥി​​തി​​യി​​ലാ​​ണ് കാ​​ര്യ​​ങ്ങ​​ള്‍ മു​​ന്നോ​​ട്ടു​​പോ​​കു​​ന്ന​​തെ​​ങ്കി​​ല്‍ ഇ​​ന്ത്യ ഇ​​ന്നിം​​ഗ്‌​​സ് ജ​​യം സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പ്.

ആ​​ദ്യം രാ​​ഹു​​ല്‍

ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ 53 റ​​ണ്‍​സു​​മാ​​യി ക്രീ​​സി​​ല്‍ തു​​ട​​രു​​ക​​യാ​​യി​​രു​​ന്ന ഓ​​പ്പ​​ണ​​ര്‍ കെ.​​എ​​ല്‍. രാ​​ഹു​​ലാ​​ണ് ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ക്കാ​​യി ആ​​ദ്യം ശ​​ത​​ക​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. നേ​​രി​​ട്ട 190-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു രാ​​ഹു​​ലി​​ന്‍റെ സെ​​ഞ്ചു​​റി. ടെ​​സ്റ്റി​​ല്‍ രാ​​ഹു​​ലി​​ന്‍റെ 11-ാം ശ​​ത​​കം. ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നൊ​​പ്പം ചേ​​ര്‍​ന്ന് മൂ​​ന്നാം വി​​ക്ക​​റ്റി​​ല്‍ രാ​​ഹു​​ല്‍ 98 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടും സ്ഥാ​​പി​​ച്ചു. 100 പ​​ന്തി​​ല്‍ 50 റ​​ണ്‍​സ് നേ​​ടി​​യ ഗി​​ല്‍, ഇ​​ന്ത്യ​​ന്‍ സ്‌​​കോ​​ര്‍ 188ല്‍ ​​നി​​ല്‍​ക്കു​​മ്പോ​​ള്‍ പു​​റ​​ത്താ​​യി. റോ​​സ്റ്റ​​ണ്‍ ചേ​​സി​​ന്‍റെ മു​​ന്നി​​ലാ​​ണ് ഗി​​ല്‍ കീ​​ഴ​​ട​​ങ്ങി​​യ​​ത്.

മൂ​​ന്ന​​ക്കം തി​​ക​​ച്ച​​ശേ​​ഷം കെ.​​എ​​ല്‍. രാ​​ഹു​​ലി​​നും റ​​ണ്ണു​​യ​​ര്‍​ത്താ​​ന്‍ സാ​​ധി​​ച്ചി​​ല്ല. ഒ​​ടു​​വി​​ല്‍ 197 പ​​ന്തി​​ല്‍ 12 ഫോ​​റി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ 100 റ​​ണ്‍​സു​​മാ​​യി രാ​​ഹു​​ല്‍ കൂ​​ടാ​​രം ക​​യ​​റി. 2016നു​​ശേ​​ഷം സ്വ​​ദേ​​ശ​​ത്ത് രാ​​ഹു​​ലി​​ന്‍റെ ആ​​ദ്യ സെ​​ഞ്ചു​​റി​​യാ​​ണി​​ത്.

ജു​​റെ​​ല്ലി​​ന്‍റെ ക​​ന്നി

ഗി​​ല്‍ പു​​റ​​ത്താ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ ധ്രു​​വ് ജു​​റെ​​ല്‍ ക്രീ​​സി​​ല്‍ എ​​ത്തി​​യ​​ത്. നേ​​രി​​ട്ട 91-ാം പ​​ന്തി​​ല്‍ ജു​​റെ​​ല്‍ അ​​ര്‍​ധ​​ശ​​ത​​കം നേ​​ടി. രാ​​ഹു​​ലെ​​പ്പോ​​ലെ നേ​​രി​​ട്ട 190-ാം പ​​ന്തി​​ലാ​​യി​​രു​​ന്നു ജു​​റെ​​ല്ലി​​ന്‍റെ​​യും സെ​​ഞ്ചു​​റി. ടെ​​സ്റ്റി​​ല്‍ ജു​​റെ​​ല്ലി​​ന്‍റെ ക​​ന്നി ശ​​ത​​ക​​നേ​​ട്ടം. സ്‌​​കോ​​ര്‍ 218ല്‍ ​​നി​​ല്‍​ക്കു​​മ്പോ​​ള്‍ രാ​​ഹു​​ല്‍ പു​​റ​​ത്താ​​യെ​​ങ്കി​​ലും തു​​ട​​ര്‍​ന്നെ​​ത്തി​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യ്‌​​ക്കൊ​​പ്പം ചേ​​ര്‍​ന്ന് ജു​​റെ​​ല്‍ സ്‌​​കോ​​ര്‍ ഉ​​യ​​ര്‍​ത്തി.

സ്‌​​കോ​​ര്‍ 424ല്‍ ​​എ​​ത്തി​​യ​​പ്പോ​​ള്‍ ജു​​റെ​​ല്‍ പു​​റ​​ത്ത്. 210 പ​​ന്തി​​ല്‍ മൂ​​ന്ന് സി​​ക്‌​​സും 15 ഫോ​​റും അ​​ട​​ക്കം 125 റ​​ണ്‍​സ് നേ​​ടി​​യാ​​ണ് ജു​​റെ​​ല്‍ മ​​ട​​ങ്ങി​​യ​​ത്. ഇ​​ന്ത്യ​​ന്‍ ഇ​​ന്നിം​​ഗ്‌​​സി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന കൂ​​ട്ടു​​കെ​​ട്ടി​​ലും (ജ​​ഡേ​​ജ​​യ്‌​​ക്കൊ​​പ്പം അ​​ഞ്ചാം വി​​ക്ക​​റ്റി​​ല്‍ 331 പ​​ന്തി​​ല്‍ 206 റ​​ണ്‍​സ്) ജു​​റെ​​ല്‍ പ​​ങ്കാ​​ളി​​യാ​​യി.

പ​​ട​​വെ​​ട്ടി ജ​​ഡേ​​ജ

രാ​​ഹു​​ലി​​നും ജു​​റെ​​ലി​​നും പി​​ന്നാ​​ലെ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും സെ​​ഞ്ചു​​റി​​യി​​ല്‍. നേ​​രി​​ട്ട 75-ാം പ​​ന്തി​​ല്‍ ഫി​​ഫ്റ്റി ക​​ട​​ന്ന ജ​​ഡേ​​ജ, 168 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി തി​​ക​​ച്ചു. ജ​​ഡേ​​ജ​​യു​​ടെ ആ​​റാം ടെ​​സ്റ്റ് സെ​​ഞ്ചു​​റി​​യാ​​ണ്. മൂ​​ന്നു ടെ​​സ്റ്റി​​നി​​ടെ ര​​ണ്ടാ​​മ​​ത്തെ​​യും.


176 പ​​ന്തി​​ല്‍ 104 റ​​ണ്‍​സു​​മാ​​യി ജ​​ഡേ​​ജ ക്രീ​​സി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. ആ​​റാം ന​​മ്പ​​ര്‍ ബാ​​റ്റ​​റാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ ജ​​ഡേ​​ജ​​യ്ക്ക് ഒ​​പ്പം ഏ​​ഴാ​​മ​​ന്‍ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​റാ​​ണ് ക്രീ​​സി​​ല്‍. 13 പ​​ന്തി​​ല്‍ ഒ​​മ്പ​​ത് റ​​ണ്‍​സു​​മാ​​യാ​​ണ് ര​​ണ്ടാം​​ദി​​നം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ ക്രീ​​സ് വി​​ട്ട​​ത്.

ഇ​​ന്ത്യ​​യു​​ടെ ഒ​​രു ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 3+ സെ​​ഞ്ചു​​റി പി​​റ​​ക്കു​​ന്ന​​ത് ഇ​​തു 26-ാം ത​​വ​​ണ. അ​​തി​​ല്‍ മൂ​​ന്നു ത​​വ​​ണ നാ​​ല് സെ​​ഞ്ചു​​റി പി​​റ​​ന്നി​​രു​​ന്നു. ഒ​​രു ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ടീം ​​ഇ​​ന്ത്യ സ്വ​​ദേ​​ശ​​ത്ത് മൂ​​ന്നു സെ​​ഞ്ചു​​റി അ​​വ​​സാ​​ന​​മാ​​യി നേ​​ടി​​യ​​ത് 2018ല്‍ ​​രാ​​ജ്‌​​കോ​​ട്ടി​​ലാ​​ണ്. അ​​തും വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സിന് എ​​തി​​രേ. ജൂ​​ലൈ​​യി​​ല്‍ മാ​​ഞ്ച​​സ്റ്റ​​റി​​ല്‍ ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രേ​​യാ​​ണ് അ​​വ​​സാ​​ന​​മാ​​യി മൂ​​ന്ന് സെ​​ഞ്ചു​​റി ടീം ​​ഇ​​ന്ത്യ ഒ​​രു ഇ​​ന്നിം​​ഗ്‌​​സി​​ല്‍ നേ​​ടി​​യ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ഓ​​പ്പ​​ണ​​ര്‍​മാ​​രി​​ല്‍ കെ.​​എ​​ല്‍. രാ​​ഹു​​ല്‍ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കു​​യ​​ര്‍​ന്നു. ഇ​​ന്ന​​ലെ രാ​​ഹു​​ല്‍ കു​​റി​​ച്ച​​ത് ഓ​​പ്പ​​ണ​​റാ​​യു​​ള്ള 10-ാം സെ​​ഞ്ചു​​റി​​യാ​​ണ്. 94 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ നി​​ന്നാ​​ണ് ഈ ​​നേ​​ട്ടം. സു​​നി​​ല്‍ ഗാ​​വ​​സ്‌​​ക​​ര്‍ (203 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 33 സെ​​ഞ്ചു​​റി), വി​​രേ​​ന്ദ​​ര്‍ സെ​​വാ​​ഗ് (168 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 22), മു​​ര​​ളി വി​​ജ​​യ് (100 ഇ​​ന്നിം​​ഗ്‌​​സി​​ല്‍ 12) എ​​ന്നി​​വ​​രാ​​ണ് രാ​​ഹു​​ലി​​നു മു​​ന്നി​​ല്‍ ഇ​​നി​​യു​​ള്ള​​ത്.

മ​​ക​​ള്‍​ക്ക്, അ​​ച്ഛ​​ന്, സൈ​​ന്യ​​ത്തി​​ന്..

കെ.​​എ​​ല്‍. രാ​​ഹു​​ല്‍ അ​​ഹ​​മ്മ​​ദാ​​ബാ​​ദ് സെ​​ഞ്ചു​​റി സ​​മ്മാ​​നി​​ച്ച​​ത് ത​​ന്‍റെ മ​​ക​​ള്‍ എ​​വാ​​ര​​യ്ക്ക്. രാ​​ഹു​​ലി​​നും അ​​തി​​യാ ഷെ​​ട്ടി​​ക്കും ഈ ​​വ​​ര്‍​ഷം മാ​​ര്‍​ച്ചി​​ലാ​​ണ് ക​​ടി​​ഞ്ഞൂ​​ല്‍ പി​​റ​​ന്ന​​ത്.

ധ്രു​​വ് ജു​​റെ​​ല്‍ ത​​ന്‍റെ ക​​ന്നി ടെ​​സ്റ്റ് സെ​​ഞ്ചു​​റി സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ത​​ന്‍റെ അ​​ച്ഛ​​നും ഇ​​ന്ത്യ​​ന്‍ സൈ​​ന്യ​​ത്തി​​നു​​മാ​​ണ് സ​​മ​​ര്‍​പ്പി​​ച്ച​​ത്. കാ​​ര്‍​ഗി​​ല്‍ യു​​ദ്ധ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത സൈ​​നി​​ക​​നാ​​ണ് ജു​​റെ​​ലി​​ന്‍റെ അ​​ച്ഛ​​ന്‍ നേം ​​ച​​ന്ദ്.

സ്കോ​​ർ​​ബോ​​ർ​​ഡ്

വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ്: 162 (44.1).

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ്: യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ സി ​​ഷാ​​യ് ഹോ​​പ്പ് ബി ​​ജെ​​യ്ഡ​​ന്‍ സീ​​ല്‍​സ് 36, രാ​​ഹു​​ല്‍ സി ​​ഗ്രീ​​വ്‌​​സ് ബി ​​ജോ​​മെ​​ല്‍ വാ​​രി​​ക​​ന്‍ 100, സാ​​യ് സു​​ദ​​ര്‍​ശ​​ന്‍ എ​​ല്‍​ബി​​ഡ​​ബ്ല്യു ബി ​​റോ​​സ്റ്റ​​ണ്‍ ചേ​​സ് 7, ശു​​ഭ്മാ​​ന്‍ ഗി​​ല്‍ സി ​​ഗ്രീ​​വ്‌​​സ് ബി ​​റോ​​സ്റ്റ​​ണ്‍ ചേ​​സ് 50, ധ്രു​​വ് ജു​​റെ​​ല്‍ സി ​​ഷാ​​യ് ഹോ​​പ് ബി ​​ഖാ​​രി പി​​യ​​റി 125, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ നോ​​ട്ടൗ​​ട്ട് 104, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ര്‍ നോ​​ട്ടൗ​​ട്ട് 9, എ​​ക്‌​​സ്ട്രാ​​സ് 17, ആ​​കെ 128 ഓ​​വ​​റി​​ല്‍ 448/5.

വി​​ക്ക​​റ്റ് വീ​​ഴ്ച: 1-68, 2-90, 3-188, 4-218, 5-424.

ബൗ​​ളിം​​ഗ്: ജെ​​യ്ഡ​​ന്‍ സീ​​ല്‍​സ് 19-2-53-1, ജൊ​​ഹാ​​ന്‍ ലെ​​യ്ന്‍ 15-0-38-0, ജ​​സ്റ്റി​​ന്‍ ഗ്രീ​​വ്‌​​സ് 12-4-59-0, ജോ​​മെ​​ല്‍ വാ​​രി​​ക​​ന്‍ 29-5-102-1, ഖാ​​രി പി​​യ​​റി 20-1-91-1, റോ​​സ്റ്റ​​ണ്‍ ചേ​​സ് 24-3-90-2.