മാക്സ്വെല് ഓവലിൽ കളിക്കില്ല
Wednesday, October 1, 2025 12:01 AM IST
മൗണ്ട് മൗംഗനുയി: ഓസ്ട്രേലിയയുടെ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല് ന്യൂസിലൻഡ് ട്വന്റി20 പരന്പരയിൽനിന്ന് പുറത്ത്.
കൈക്ക് പരിക്കേറ്റതിനെ തുടർന്നാണ് മാക്സ്വെ ല്ലിനെ ടീമിൽനിന്ന് ഒഴിവാക്കിയത്. പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഫിലിപ്പിനെ ഉൾപ്പെടുത്തി.
നെറ്റ്സിൽ പന്തെറിയുന്നതിനിടെയാണ് മാക്സ്വെല്ലിന് കൈത്തണ്ടയിൽ പരിക്കേറ്റത്.