ഇന്ത്യക്കു ചരിത്ര മെഡല്‍
Monday, September 29, 2025 12:42 AM IST
അഹമ്മദാബാദ്: 11-ാമത് ഏഷ്യന്‍ അക്വാട്ടിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ ശ്രീഹരി നടരാജ്.
പുരുഷ വിഭാഗം 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലില്‍ വെള്ളി നേടിയാണ് ശ്രീഹരി അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഏഷ്യന്‍ നീന്തലില്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യക്കു ലഭിക്കുന്ന മെഡലാണ്. 1:48.47 സെക്കന്‍ഡിലാണ് ശ്രീഹരി വെള്ളിയിലേക്ക് നീന്തിക്കയറിയത്. ചൈനയുടെ ഹായ്ബൊ സുവിനാണ് (1:46.83) സ്വര്‍ണം.