സാഫില്‍ ഇന്ത്യ
Sunday, September 28, 2025 1:56 AM IST
കൊളംബോ: 2025 അണ്ടര്‍ 17 സാഫ് ഫുട്ബോളില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യന്‍ കൗമാര സംഘം കീഴടക്കിയത്.
2-2 സമനില പാലിച്ചതോടെ വിജയിയെ നിര്‍ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് അരങ്ങേറി. ഷൂട്ടൗട്ടില്‍ 4-1ന്റെ ജയത്തോടെ ഇന്ത്യ ചാമ്പ്യന്മാരായി. ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാമത്തെ കിരീട നേട്ടമാണ്. ഏഴു തവണ ചാമ്പ്യന്മാരായ ഇന്ത്യക്കാണ് സാഫ് അണ്ടര്‍ 17 കിരീട നേട്ടത്തില്‍ റിക്കാര്‍ഡ്.
3-0നു നേപ്പാളിനെ കീഴടക്കിയായിരുന്നു ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. പാക്കിസ്ഥാനെയായിരുന്നു ബംഗ്ലാദേശ് സെമിയില്‍ മറികടന്നത്, 2-0.