ക്യാപ്റ്റന്‍ ശ്രേയസ്
Friday, September 26, 2025 2:25 AM IST
മുംബൈ: ഓസ്ട്രേലിയ എയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. ഈ മാസം 30 മുതല്‍ കാണ്‍പുരിലാണ് പരമ്പര. രണ്ടും മൂന്നും ഏകദിനത്തിനായി വൈസ് ക്യാപ്റ്റനായി തിലക് വര്‍മ ടീമിനൊപ്പം ചേരും.
ഇറാനിയില്‍ ഇല്ല
ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഇറാനി ട്രോഫിക്കു വേണ്ടിയുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലേക്ക് ശ്രേയസ് അയ്യറെ പരിഗണിച്ചില്ല.
പരിക്കു ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് പരിഗണിക്കരുതെന്ന് ശ്രേയസ് അയ്യര്‍ അഭ്യര്ഥിച്ചതിനാലാണിതെന്ന് ബിസിസിഐ വ്യക്തമാക്കി. രഞ്ജി ട്രോഫി ചാമ്പ്യന്മാരായ വിദര്‍ഭയാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ എതിരാളികള്‍. രജത് പാട്ടിദാറാണ് ക്യാപ്റ്റന്‍. ഋതുരാജ് ഗെയ്ക്വാദ് വൈസ് ക്യാപ്റ്റനും.