നിക്കോള പിലിക് അന്തരിച്ചു
Thursday, September 25, 2025 1:30 AM IST
സ്പ്ലിറ്റ് (ക്രൊയേഷ്യ): സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ ടെന്നീസ് ഡാഡ് എന്ന് അറിയപ്പെടുന്ന നിക്കോള പിലിക് (86) അന്തരിച്ചു. ജോക്കോവിച്ചിന്റെ മെന്ററായ പിലിക് 22നാണ് 86-ാം പിറന്നാള്‍ ആഘോഷിച്ചത്.
1988 മുതല്‍ 1993വരെയായി ജര്‍മനിയെ മൂന്നു ഡേവിസ് കപ്പ് ട്രോഫിയില്‍ എത്തിച്ചതില്‍ നിക്കോള പിലിക് നിര്‍ണായക പങ്കുവഹിച്ചു. 2005ല്‍ ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ഡേവിസ് കപ്പ് ട്രോഫിയില്‍ എത്തിയതും പിലിക്കിന്റെ നേതൃത്വത്തിലായിരുന്നു.
24 തവണ പുരുഷ സിംഗിള്‍സ് ഗ്രാന്സ്ലാം സ്വന്തമാക്കിയ ജോക്കോവിച്ചിന്റെ ആദ്യകാല കോച്ചായിരുന്നു. ജര്‍മനിയിലുള്ള പിലിക് അക്കാദമിയില്‍ 12-ാം വയസില്‍ ജോക്കോവിച്ച് ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായത്.